ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള കൂടുതൽ പഠന വിഭവങ്ങൾക്ക് / അന്ധവിദ്യാർത്ഥികൾക്കായി സൗജന്യ ഓഡിയോ ക്ലാസുകൾ.. - whatsapp to +91 9809435750

രണ്ടു മത്സ്യങ്ങൾ




ശൂലാപ്പ് കാവിലേക്ക് ഒരു യാത്ര വീഡിയോ 


• പാരിസ്ഥിതിക കഥാകാരനായ അംബികാസുധൻ മങ്ങാടിന്റെ പാരിസ്ഥിതിക കഥയാണ് രണ്ടു മത്സ്യങ്ങൾ.(ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ നോവലാണ് എൻഡോസൾഫാൻ ദുരിതത്തെ ചിത്രീകരിച്ച 'ഏൻമകജെ ')

•  കവ്വായികായലിൽ നിന്നും ശൂലാപ്പ് കാവിലേക്കുള്ള രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

• മനുഷ്യന്റെ ക്രൂരതകൾ മൂലം/പ്രകൃതിയിലുള്ള കടന്നു കയറ്റം മൂലം ജീവിക്കാൻ പ്രയാസപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും പ്രതിനിധികളാണ് രണ്ടു മത്സ്യങ്ങൾ.(തലക്കെട്ടിന്റെ ഔചിത്യം )

• മനുഷ്യന്റെ ഇടപെടല്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ക്ഷതം മീനുകളുടെ യാത്രയിലുടനീളം അടയാളപ്പെട്ടു കിടക്കുന്നു. മഴയുടെ അഭാവം,മീന്‍ വേട്ടക്കാര്‍,കാവിന്റയും പുഴകളുടെയും നാശം തുടങ്ങി  ജീവിവർഗ്ഗങ്ങളുടെ  നിലനില്‍പ്പ് തന്നെ അപകടത്തിലാണ്.                                     

• അതിജീവനത്തിനായുള്ള ജീവിവർഗ്ഗങ്ങളുടെ പോരാട്ടമാണ് രണ്ടു മത്സ്യങ്ങളുടെ കവ്വായി കായലിൽ നിന്നും ശൂലാപ്പ് കാവിലേക്കുള്ള യാത്രയിലൂടെ  ചിത്രീകരിക്കപ്പെടുന്നത്.

• ഒരിക്കലും നാശമില്ലാത്ത ഭൂമി പോലും മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നതായാണ്  ചിരഞ്ജീവിയായ പച്ചതവളയുടെ മരണത്തിലൂടെ കഥാകാരൻ പറയുന്നത്.

•  കിളിമകളോട് തവള പറഞ്ഞതിന്റെ പൊരുൾ: മനുഷ്യരുടെ അന്ധമായ പ്രകൃതിചൂഷണങ്ങൾ അവസാനിപ്പിക്കുവാനായുള്ള ആഹ്വാനം കൂടിയാണ്.
•  ലളിത സുന്ദരമായ രചനാരീതിയും ഏറെഏറെ സമകാലിക പ്രാധാന്യമുള്ള ഈ 
 കഥയെ ആകർഷകമാക്കുന്നു.

• മനുഷ്യന്റെ അന്ധമായ ഇടപെടലുകൾ പ്രകൃതിയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ.

•ആധുനിക മനുഷ്യരുടെ  അപ്രയോഗികമായ വികസന സങ്കൽപ്പങ്ങൾ ഭൂമിയുടെ സംന്തുലിതാവസ്ഥയെ തകർത്തു.

•  മനുഷ്യൻ ഭൂമിയുടെ ക്യാൻസറാണ്.
•  ജൈവവൈവിധ്യങ്ങളുടെ കലവറയായ ഭൂമി എല്ലാവർക്കും കൂടി ഉള്ളതാണ്,  പ്രകൃതിയുടെ പച്ചപ്പിനു ചിത ഒരുക്കുന്ന അഹങ്കാരികളായ മനുഷ്യർ ഭൂമിയിലെ വായുവും ജലവും വിഷമയമാക്കിയിരിക്കുകയാണ്.

•  പ്രകൃതിയോട്  ഇണങ്ങി ജീവിച്ചിരുന്ന മനോഹരമായ ഭൂതകാലം മലയാളിക്കുണ്ടായിരുന്നു.പ്രകൃതിയിൽ നിന്നും മനുഷ്യൻ അകന്നപ്പോഴാണ് /
 പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിഗണിക്കാത്ത വികസനങ്ങൾമൂലmaam  പ്രളയവും, സുനാമിയും, പ്രകൃതിക്ഷോഭങ്ങലുമായി പ്രകൃതി തിരിച്ചടിക്കാൻ ആരംഭിച്ചത്.

• പ്രകൃതി സൗഹൃദ വികസന മാർഗങ്ങൾ അവലംബിക്കണം.


ഭൂമിയുടെ ചോരപോലെ
ഭൂമിക്ക് മുറിവേറ്റിരിക്കുന്നു.
ഭൂമിയുടെ മരണത്തിന് മുന്നോടിയായ അടയാളം.


ജീവനെ കുളിരണിയിക്കുക.
കടുത്ത വേനലിൽ രക്ഷയ്ക്കായി നാം കുളിരന്വേഷിക്കുന്നു. അതുപോലെ പ്രതികൂലസാഹചര്യങ്ങളാകുന്ന വേനലിൽ അകെട്ടിരിക്കുന്നവരാണ് അഴകനും പൂവാലിയും.അവർ തങ്ങളുടെ ജീവനെയും തലമുറയെയും നിലനിർത്താൻ അനുകൂലസാഹചര്യങ്ങളാകുന്ന കുളിരുതേടി യാത്രയാകുന്നിടത്താണ് കഥ അവസാനിക്കുന്നത്. പ്രപഞ്ചത്തിലെ ഓരോ ജീവനും അനന്തരതലമുറകളെ സൃഷ്ടിച്ച് കടന്നുപോകുമ്പോഴാണ് ആ ജീവൻ സാർഥകമാകുന്നത്; കുളിരണിയുന്നത്.





മഴകൊട്ടിയിറങ്ങുകകൊട്ടിയിറങ്ങുക, കൊട്ടിക്കയറുക എന്നിവ വാദ്യഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. ഇവിടെ മഴ പെയ്തിറങ്ങുന്നതിനെ മീനുകൾ സ്വീകരിക്കുന്നത് വാദ്യഘോഷത്തിന്റെ മാധുര്യത്തോടെയാണ്. മഴയുടെ കൊട്ടിയിറക്കത്തിന് ശേഷമാണ് വിത്തുകൾ മണ്ണിൽ മുളപൊട്ടുന്നത്. ഇവിടെ അനന്തരതലമുറയുടെ മുളപൊട്ടലിനായി മഴ പെയ്തിറങ്ങാൻ മീനുകൾ കാത്തിരിക്കുന്നു.

ജാലകം

ജാലകം

കവിതയും  സാഹിത്യവും നെഞ്ചേറ്റുന്ന പ്രിയ വായനക്കാർക്ക് സുസ്വാഗതം.... ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനവിഭവങ്ങളുടെയും എന്റെ ച...

Wikipedia

Search results