ഒറ്റപ്പെട്ട് പോവുക അല്ലെങ്കിൽ ഒരു മുറിക്കുള്ളിൽ ഒരേ കട്ടിലിൽ അകപ്പെട്ട് പോവുക എന്നത് എത്രത്തോളം ഭീകരമായ അവസ്ഥയാണ്. ഒരിക്കൽ അത് മനസ്സിലാവുന്നത് സുരേഷേട്ടനേയും കൊണ്ട് ബീച്ച് കാണിക്കാൻ പോവുമ്പോഴാണ്. പോകുന്ന വഴിക്ക് 27 വർഷത്തെ തന്റെ ജീവിതത്തിൽ സുരേഷേട്ടൻ ആദ്യമായിട്ടാണ് ഞാൻ ഈ വഴിക്ക് വരുന്നതെന്ന് പറയുമ്പോ ഉള്ള് കിടുങ്ങുകയായിരുന്നു. എത്ര തവണ നമ്മൾ ഒക്കെ ആ വഴിക്ക് കോഴിക്കോട് ബീച്ച് കാണാൻ പോയിട്ടുണ്ട്. പാലിയേഷൻ ഒരത്ഭുത പ്രവർത്തിയൊന്നുമല്ല എങ്കിലും നല്ലൊരു മനസ്സ് അനിവാര്യതയാണ്. ശരീരത്തിന്റെ വേദന മാറാൻ ഒരുപക്ഷേ മരുന്നുണ്ടായേക്കാം. വേദന മനസ്സിനാണെങ്കിലോ? അവിടേക്കാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ കാര്യക്ഷമമായിട്ട് ഇറങ്ങി ചെല്ലുന്നത്. തിരക്കിട്ട ജോലിയും ഉത്തരവാദിത്തങ്ങളും ഒക്കെ നിങ്ങൾക്കുണ്ടായേക്കാം. അധികമൊന്നും നിങ്ങളോട് ചോദിക്കുന്നില്ല ഒരു അര മണിക്കൂർ ഈ വരുന്ന 12 ആം തിയ്യതി ഫറൂഖ് കോളേജിലേക്ക് വരാൻ ഒക്കുമോ? അതികാലത്ത് തന്നെ ഫറൂഖ് കോളേജിലെ പാലിയേറ്റീവ് കെയർ സ്റ്റുഡന്റ്സ് വൊളന്റിയേർസ് ക്യാമ്പസിലെ ഓഡിറ്റോറിയത്തിൽ പല പരിപാടികളിൽ മുഴുകിയിരിക്കുകയായിരിക്കും. ഈ വരുന്ന 12 ബുധനാഴ്ച്ച സ്പർശമാണ്. ഏതോ കാരണത്താൽ രോഗികൾ ആവേണ്ടി വന്ന മനുഷ്യരെ കാലത്ത് തന്നെ അവരുടെ വീട്ടിൽ ചെന്ന് കൂട്ടികൊണ്ട് വന്ന് ഒരു പനിനീർ പൂവ് നൽകി സ്വീകരിച്ച് കൊണ്ട് തുടങ്ങുന്ന ആഘോഷമാണ് സ്പർശം. പാലിയേറ്റീവ് സേവനങ്ങൾ സ്വീകരിക്കുന്ന വ്യക്തികളും അവരുടെ കുടുംബവും അന്നേ ദിവസം ആ ക്യാമ്പസിന്റെ അതിഥികൾ ആണ്. ക്യാമ്പസിലെ സ്റ്റുഡന്റ്സ് വൊളന്റിയേർസ് ആണ് ആതിഥേയർ. വേദനകളില്ല, മരുന്നിന്റെ ഗന്ധം വമിക്കുന്ന മുറിയുടെ അസ്വസ്ഥതകളില്ല, തിരിഞ്ഞു നോക്കാൻ ആളില്ലാത്ത അവസ്ഥയുമില്ല. തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ എല്ലാം മറന്ന് ആടാനും പാടാനും ആസ്വദിക്കാനും ഒരു ദിവസം. എന്തുകൊണ്ട് സ്പർശം എന്നത് വൈകീട്ട് കേക്ക് മുറിച്ച് വിട പറയുമ്പോൾ ആ മനുഷ്യരുടെ മുഖത്ത് നോക്കിയാൽ അറിയാം. പിന്നീട് അടുത്ത സ്പർശം എന്ന ലക്ഷ്യം മാത്രമാണവരുടെ പ്രാർത്ഥനയും അതിജീവനവും പ്രതീക്ഷയും.
ജീവിത തിരക്കിനിടയിൽ പാലിയേറ്റീവ് രംഗത്ത് എന്തെങ്കിലും ഒക്കെ ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവരോട്, മാനവികത വലുതെന്ന് വിശ്വസിക്കുന്നവരോട് നിങ്ങൾക്ക് ചെയ്യാനാവുന്ന വലുതും ചെറുതുമായ സഹായങ്ങൾ ഞങ്ങളെ അറിയിക്കാൻ മടിക്കരുത്.
ഭക്ഷണത്തിനും സമ്മാനങ്ങൾക്കുമൊക്കെയായി ഭാരിച്ച ചിലവുകൾ ഉണ്ട്. സഹകരിക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക തന്നെ ചെയ്യണം.
മറക്കാതെ പന്ത്രണ്ടാം തിയ്യതി ഞങ്ങളുടെ ആഘോഷത്തിൽ പങ്ക് ചേരാനും എത്തണം.
team Palliative